നാഗ്പുര്‍: ആര്‍എസ്എസിന്റെ മൂന്നാംഘട്ട പരിശീലനപരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് പങ്കെടുക്കും. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടക്കുന്ന സമാപന
പരിപാടിയില്‍ പ്രണബ് മുഖര്‍ജി അദ്ധ്യക്ഷനാണ്.ഇന്നലെ വൈകിട്ടു ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിക്ക് ഹൃദ്യമായ സ്വീകരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഇന്നലെ രാത്രിയില്‍ അദ്ദേഹം ആസ്ഥാനത്ത് തങ്ങി. മഹാത്മാഗാന്ധിക്ക് ശേഷം ആര്‍എസ്എസ് ആസ്ഥാനത്ത് ഒരു ദിവസം താമസിച്ച് ബൈഠകിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കുന്ന നേതാവാണ് പ്രണബ് മുഖര്‍ജി.
രാജ്യത്തൊട്ടാകെയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള 800 ഓളം ആര്.എസ്.എസുകാര്‍ വര്‍ഷം തോറും നടക്കുന്ന അവസാന വര്‍ഷ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ രാഷ്ട്രപതി പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പറയാനുള്ളത് നാഗ്പൂരില്‍ വിശദീകരിക്കാം എന്നായിരുന്നു ക്ഷണം സ്വീകരിച്ചു കൊണ്ട് പ്രണബ് മുഖര്‍ജി പ്രതികരിച്ചത്.
മുന്‍ രാഷ്ട്രപതി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് തിരിച്ചടിയാണെന്നാണ് കോണ്‍ഗ്രസിനകത്തെ വികാരം. എന്നാല്‍ ആര്‍എസ്എസ് പരിപാടിയില്‍ ബുദ്ധിജീവി മണ്ഡലങ്ങളിലും മറ്റുമുള്ള നിരവധി പേര് പങ്കെടുക്കാറുണ്ട്. ആര്‍എസ്എസിനെ അറിയുന്നവര്‍ക്ക് പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതില്‍ പ്രത്യേകിച്ചൊന്നും തോന്നാന്‍ ഇടയില്ല എന്നാണ് ആര്‍എസ്എസ് പ്രതികരിച്ചത്. രാഷ്ട്രീയ വിവേചനം ഇല്ലാതിരിക്കുന്നത് നസ്സതാണെന്നാണ് നിതിന്‍ ഗഡ്കരി പ്രതികരിച്ചത്.
1969 ല്‍ ഇന്ദിര ഗാന്ധി് രാജ്യസഭയിലേക്ക് എത്താന്‍ പ്രണബ് മുഖ്യര്ജിയെ സഹായിച്ചിരുന്നു . 1982-84 കാലഘട്ടത്തില്‍ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരായ സഹപ്രവര്‍ത്തകരില്‍ ഒരാളാണ്
ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് 1986 ല്‍ രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു, പിന്നീട് 1989 ല്‍ കോണ്‍ഗ്രസുമായി ലയിച്ചു. 2012 വരെ കോണ്‍ഗ്രസ്സിന്റെ മുന്‍നിര ട്രബിള്ഷൂട്ടറായിരുന്നു മുഖര്‍ജി. 2012 മുതല്‍ 17 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയുമായിരുന്നു പ്രണബ് മുഖര്‍ജി.
Discussion about this post