ഡല്‍ഹി: കരിമ്പ് കര്‍ഷകരുടെ വായ്പ കുടിശിക അടക്കമുള്ള പുനരുജ്ജീവ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. കരിമ്പ് കൃഷിക്കായി കേന്ദ്ര സര്‍ക്കാര്‍ 8500 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. 50 ലക്ഷം ടണ്‍ പഞ്ചസാര കരുതല്‍ ശേഖരത്തിലേക്കു സംഭരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. എത്തനോളിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി 4500 കോടി രൂപ നീക്കി വച്ചു.
ഉത്പദാന ചെലവ് 32 രൂപ വരുമെങ്കിലും മില്ലുകള്‍ 26 മുതല്‍ 28 രൂപ വരെ വിലയ്ക്കാണ് പഞ്ചസാര വിറ്റിരുന്നത്. ഇതു കൂടാതെ, പഞ്ചസാരയുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിനായി 1175 കോടി രൂപ നീക്കിവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Discussion about this post