ഝാര്‍ഖണ്ഡിലെ സരീക്കല് പ്രദേശത്ത് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സി.ആര്.പി.എഫിന്റെ കോബ്ര കമാന്‍ഡോ കൊല്ലപ്പെടുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.
സരികേല-ഖര്‍സവാന്‍ ജില്ലയില്‍ ദല്ബഗ-ആര്‍കി മേഖലയില്‍ തൊക്കുധാരികളായ സംഘത്തെ കണ്ടത്തിനെ തുടര്‍ന്നാണ് സേന പ്രദേശത്ത് തിരിച്ചില്‍ നടത്തുകയായിരുന്നു.
സിആര്‍പിഎഫ് കോബ്ര 209 ാം ബറ്റാലിയന് ആണ് പ്രദേശത്ത് എത്തിയത്. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കമാന്റോ കൊല്ലപ്പെട്ടത്.
സംസ്ഥാന തലസ്ഥാനമായ സാരീഖേല ഖര്സന് ജില്ലയുടെ ഭരണകേന്ദ്രമായ സാരീക്കലയിലാണ് സംഭവം നടന്നത്. പ്രദേശത്ത് ഇപ്പോഴും കനത്ത വെടിവയ്പ്പ് തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.
Discussion about this post