കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെലങ്കാന പദയാത്ര തുടങ്ങി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രഹുലിന്റെ പദയാത്ര. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം രാഹുല്‍ ആദ്യമായാണ് ഇവിടെ എത്തുന്നത്.
2014ലെ തെലങ്കാന രാഷ്ട്രസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. രാഹുലിന്റെ സന്ദര്‍ശനം തെലങ്കാനയില്‍ കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തല്‍.
തൊഴില്‍ പ്രശ്നങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
അടുത്തയിടെ 936 കര്‍ഷക ആത്മഹത്യകളാണ് തെലങ്കാന സംസ്ഥാനത്ത് ഉണ്ടായത്.രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടുന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ തെലങ്കാന സന്ദര്‍ശനം.
Discussion about this post