തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കുന്നതില് കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടുന്നു. നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടു വിശദീകരണം തേടി.
സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ വലിയ പ്രതിഷേധമാണ് പാര്‍ട്ടിയിലുയരുന്നത്. മുതിര്‍ന്ന നേതാക്കളടക്കമുള്ളവരാണ് പരാതിയുമായി രാഹുലിനു മുന്നിലെത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യപ്രകാരം സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാന് തീരുമാനിച്ചതെന്ന് നേരത്തെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. ലോകസഭ എംപിയായ ജോസ് കെ മാണിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൂടി വന്നതോടെ കോണ്‍ഗ്രസില്‍ പ്രതിഷേധം കലാപമായി മാറിയിട്ടുണ്ട്. എന്നാല്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടലാണ് നേതൃത്വം.
ഇതിനിടെ ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന് പറഞ്ഞു.
Discussion about this post