ഡല്‍ഹി: മധ്യപ്രദേശ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസ്സ് ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കൃത്രിമം നടന്നതായി സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷന് എഐസിസിക്ക് അയച്ച കത്തിലൂടെ അറിയിച്ചത്.കോണ്‍ഗ്രസിന്റെ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ചിത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നത് വ്യാജ അപേക്ഷകളുമായി ചേര്‍ത്ത് പറയാനാവില്ല. ഇത് പരിഹരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് എഐസിസിയെ അറിയിച്ചു. പട്ടികയിലെ 60 ലക്ഷം പേരും വ്യാജന്മാരാണെന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് അന്വേഷണത്തിനായി ഭോപാല്‍, നര്‍മദാപുരം എന്നീ സ്ഥലങ്ങളിലേക്കു പോകാന്‍ രണ്ടു സംഘങ്ങള്‍ കമ്മീഷന് രൂപവത്കരിക്കുകയും ചെയ്തു.ഇരുസംഘങ്ങളോടും ജൂണ്‍ ഏഴിനുമുമ്പായി റിപ്പോര്‍ട്ടു നല്‍കാനും കമ്മിഷന് നിര്‍ദേശിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് കൃത്രിമം നടന്നില്ലെന്ന റിപ്പോര്‍ട്ട് കമ്മീഷന് നല്‍കിയിരിക്കുന്നത്. പലരുടെയും ചിത്രങ്ങള്‍ ആവര്‍ത്തിച്ചു വന്നത് കൃത്രിമമാണെന്ന് പറയാനാവില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
”കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജനസംഖ്യാവര്‍ധന 24 ശതമാനമാണ്. എന്നാല്‍ വോട്ടര്‍മാരുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു. ഒരു വോട്ടര്‍തന്നെ 26 പട്ടികകളിലുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം
Discussion about this post