നാഗ്പൂര്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തിനിടെ ധ്വജ പ്രണാമമര്‍പ്പിച്ച് ആര്‍എസ്എസ് തൊപ്പിയിട്ട് നില്ക്കുന്ന വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെ അപലപിച്ച് ആര്‍എസ്എസ്. സംഘത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണെന്ന് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് സഹ സര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ പ്രസ്താവനയില്‍ അറിയിച്ചു.
വിഭാഗീയ ശക്തികളാണ് ഇത്തരം നടപടിക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ് വ്യാജ ചിത്രം പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ഇടതുപക്ഷ മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്‍ഡിഎ വിരുദ്ധ ചേരികളിലുള്ള ഐഡികളാണ് ഫോട്ടോഷോപ്പ് ക്രിയേഷന് പിന്നിലെന്നാണ് ആരോപണം.
Discussion about this post