ചിങ്ടാവു:ചൈനയിലെ ഷാങ്ഹായ് സഹകരണ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തി. ഇന്ത്യയും പാകിസ്താനും എസ്.സി.ഒയില്‍ മുഴുവന്‍ സമയഅംഗങ്ങളായതിനു ശേഷമുള്ള ആദ്യ ഉച്ചകോടിയാണ് ചൈനയില്‍ നടന്നത്. ഷാങ്ഹായ് കോ-ഓപറേഷന് ഓര്ഗനൈസേഷന്(എസ്.സി.ഒ) ഉച്ചകോടിയില്‍ വിവിധ രാഷ്ട്ര തലവന്മാരുമായി ചര്‍ച്ച നടത്തിയെങ്കിലും മോദിയും ഹുസൈനും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
അതേ സമയം ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ചേരില്ലെന്ന് ഇന്ത്യ അറിയിച്ചു . ഇന്ത്യ ഒഴികെ എസ്.സി.ഒയിലെ മറ്റ് ഏഴ് രാജ്യങ്ങളും ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ചൈന പാക് സാമ്പത്തിക ഇടനാഴിയോടുള്ള എതിര്‍പ്പാണ് ഇതിലൂടെ ഇന്ത്യ പരസ്യമായി അറിയിച്ചത്. ചൈന- പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരില്‍ കൂടി കടന്നുപോകുന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണം.
അയല്‍രാജ്യങ്ങള്‍ തമ്മിലുളള സഹകരണവും ബന്ധവും ശക്തപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഉച്ചകോടിയുടെ വിജയത്തിനായി എല്ലാ സഹകരണവും ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായികോര്പ്പരേഷന് സംഘടനയുടെ (എസ്സിഒ) കീഴിലുളള വെറും 6 ശതമാനം വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തുന്നതെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇത് ഇരട്ടിയക്കാമെന്നും മോദി പറഞ്ഞു. ‘നമ്മുടെ ഒരേപോലെയുളള സംസ്കാരത്തെ കുറിച്ച് അവബോധം ഉയര്‍ത്തി ഇതിനെ ഇരട്ടിയാക്കാന്‍ കഴിയും. ഇന്ത്യയില്‍ എസ്സിഒ ഫുഡ് ഫെസ്റ്റിവലും ബുദ്ധിസ്റ്റ് ഫെസ്റ്റിവലും നടത്തും’, മോദി പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായി മോദിയും ചെനീസ് പ്രസിഡണ്ടും കൂടിക്കാഴ്ച നടത്തയിരുന്നു . അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും ഉറപ്പുവരുത്തുന്നതിനായി തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനായി അടുത്ത വര്‍ഷം അനൗപചാരിക സമ്മേളനം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. മംഗോളിയ, കസാഖ്സ്ഥാന്, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
Discussion about this post