മൂവര്‍സംഘത്തിനെ ഇനിയും കയറൂരി വിട്ടാല്‍ ഇവര്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. യോഗ്യതയുള്ളവരെ വെട്ടിനിരത്താന്‍ വേണ്ടിയാണ് ഇവരുടെ തീരുമാനങ്ങള്‍. മൂവര്‍ക്കും ഒഴിവുള്ള ദിവസം വേണം കെപിസിസി യോഗം വെക്കാന്‍. അവര്‍ പറയുന്നത് കേട്ടോണം, അണികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് സമയമില്ല.പാര്‍ട്ടിക്ക് വേണ്ടി 24 മണിക്കൂറും കഷ്ടപ്പെടുന്നവര്‍ക്ക് പുല്ലുവിലയാണ് അവര്‍ കൊടുക്കുന്നത്. ഞങ്ങള്‍ തീരുമാനമെടുക്കും, സൗകര്യമുള്ളവര്‍ നിന്നാല്‍ മതി. ഗ്രൂപ്പാണ് പ്രധാനം, ഞങ്ങള്‍ എന്ത് ചെയ്താലും ഈ ഗ്രൂപ്പ് ാെശാനപാടും എന്നാണ് ഇവരുടെ മനസിലിരുപ്പ്. ഇത് നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ഒരു യുദ്ധമാണ്.
ഇത് നേതാക്കളും അണികളും തമ്മിലുള്ള യുദ്ധമാണെന്നും മുസ്ലിം ലീഗിനോട് കുഞ്ഞാലികുട്ടിയോടുള്ള സ്നേഹം, കേരള കോണ്‍ഗ്രസിന് മാണിക്കുള്ള സ്നേഹം, ഇതിന്റെ പകുതിയെങ്കിലും സ്നേഹം ഈ നേതാക്കള്‍ക്ക് കോണ്‍ഗ്രസിനോട് വേണ്ടെ എന്നും രാജ് മോഹന്‍ ഉണ്ണിത്താന് ചോദിച്ചു.
കെപിസിസി എക്സിക്യൂട്ടിവ് അംഗം രാജ്മോഹന്‍ ഉണ്ണിത്താനും യോഗത്തിനെതിരെ ശക്തമായി രംഗത്തു വന്നു.രാഷ്ട്രീയ കാര്യ സമിതി ഗുണം ചെയ്യാനിടയില്ല.വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് ചില നേതാക്കള്‍ക്ക് താല്പര്യം. പാര്‍ട്ടി കെ്സിക്യൂട്ടീവ് ഉടന്‍ വിളിക്കണമെന്നും ജോസഫ് വാഴക്കന് ആവശ്യപ്പെട്ടു. കേരളത്തിലെ ഏറെ അടിയന്തിര പ്രധാന്യമുള്ള യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നില്ല എന്ന തീരുമാനത്തിനെതിരെ പ്രവര്‍ത്തകരില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
Discussion about this post