ബീജിംഗ്: പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈനാ സന്ദര്‍ശനത്തോടനുബന്ധിച്ച് 10 ബില്ല്യന്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവയ്ക്കുമെന്ന് സൂചന. സാമ്പത്തിക ഇടപാടുകളിലുണ്ടായ വര്‍ദ്ധനവ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. പുതിയ കരാറുകള്‍ ഒപ്പു വയ്ക്കാനുള്ള ഇരു രാജ്യങ്ങളുടേയും തീരുമാനം ഇതു ശരിവയ്ക്കുന്നു. ചൈന രൂപം നല്കിയ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്കിലും ഇന്ത്യ അംഗമായിട്ടുണ്ട്.
70 ബില്ല്യന്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിലൂടെ ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി എങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരകമ്മി കഴിഞ്ഞ വര്‍ഷം 37.8 ബില്ല്യന്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഈ വിടവ് നികത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചൈനാ സന്ദര്‍ശനത്തില്‍ മോദി ഊന്നതല്‍ നല്‍കും. ഇന്ത്യയുടെ നിര്മ്മാണമേഖലകളിലേയ്ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബീജിംഗിലും ഷങ്ഹായിലും മോദി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post