വിജയ് മല്യയുടെയും നീരവ് മോദിയുടെയും കിട്ടാക്കടങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നവര്‍ എന്തുകൊണ്ട് അറ്റ്ലസ് രാമചന്ദ്രനെ പിന്തുണയ്ക്കുന്നുവെന്ന് ചോദ്യവുമായി മാധ്യമ പ്രവര്ത്തകന് വിനു വി ജോണ്‍. നീരവ് മോദിയും വിജയ് മല്യയും ചെയ്ത അതേ കുറ്റമല്ലേ അറ്റ്ലസ് രാമചന്ദ്രനും ചെയ്തതെന്ന് വിനു തന്റെ ട്വിറ്ററില്‍ കുറിച്ചു.
ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള 20 ബാങ്കുകളില്‍നിന്നും 1000 കോടി രൂപയോളമാണ് അറ്റ്ലസ് രാമചന്ദ്രന് വായ്പ എടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യവ്യവസ്ഥയില്‍ പുറത്തിറങ്ങിയിരിക്കുന്ന അദ്ദേഹം ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തുമെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിട്ടുണ്ട്.
വിജയ് മല്യയുടെയും നീരവ് മോദിയുടെയും കിട്ടാക്കടങ്ങളിൽ പ്രതിഷേധിക്കുന്നവർ അറ്റ്ലസ് രാമചന്ദ്രനെ പിന്തുണയ്ക്കുന്നത് എന്തിനാണ്?വായ്പയെടുത്ത കോടികൾ ഇന്ത്യൻ പൊതുമേഖല ബാങ്കുകൾക്കടക്കം നൽകാനില്ലേ രാമചന്ദ്രനും.ബാങ്കുകളെ പറ്റിയ്ക്കുന്ന കോർപറേറ്റുകളുടെ പട്ടികയിൽ അറ്റ്ലസും വരില്ലേ? pic.twitter.com/EELJXY5uMs
— VINU V JOHN (@vinuvjohn) June 11, 2018
വിജയ് മല്യയ്ക്ക് പിന്നാലെ നീരവ് മോദിയും യുകെയില്‍ രാഷ്ട്രീയ അഭയം തേടിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിനു ജോണിന്റെ പ്രതികരണം വന്നത്. കഴിഞ്ഞ ദിവസമാണ് അറ്റ്ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
Discussion about this post