ഡല്‍ഹി:ഭോപ്പാലിലെ തകരാറിലായ റെയില്‍ പാലത്തിന്റെ തൂണുകളെന്ന പേരില്‍ പാകിസ്ഥാനിലെ മെട്രോ റെയിലിന്റെ തൂണുകളുടെ ചിത്രം ട്വീറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് മാപ്പു പറഞ്ഞു. എന്നാല്‍ ഇനിയും ട്വീറ്റ് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.
വാരണാസിയില്‍ സംഭവിച്ചതുപോലെ വലിയ അപകടത്തിന് കാരണമാകുമെന്ന് ഭയപ്പെടുന്നതായി ഖാവല്പിണ്ടിയിലെ പാലത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ഭോപ്പാലിലെ സുഭാഷ് നഗര്‍ റെയില്‍വേ മേല്പാലത്തിന്റേതാണെന്ന് ചിത്രമെന്നായിരുന്നു അവകാശവാദം.
തന്റെ സുഹൃത്തുക്കളിലൊരാളാണ് ചിത്രം അയച്ചുതന്നതെന്നും, ഇതിന്റെ യാഥാര്‍ഥ്യം പരിശോധിക്കാതിരുന്നത് തന്റെ പിഴവാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. നേരത്തെ റെയില്വെക്കെതിരായി സിംഗപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഷബാല ആസ്മിയും മാപ്പ് പറഞ്ഞിരുന്നു.
Discussion about this post