ഇഫ്ത്താര്‍ പാര്‍ട്ടിക്കിടെ പ്രവര്ത്തകന് അണിയിച്ച മുസ്ലിം തൊപ്പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ധരിച്ചത് അഞ്ച് സെക്കന്റ് മാത്രം. വിരുന്നിനിടെ അപ്രതീക്ഷിതമായി മുസ്ലിം വിശ്വാസിയായ പ്രവര്ത്തകന് രാഹുല്‍ഗാന്ധിയെ തൊപ്പി ധരിപ്പിക്കുകയായിരുന്നു. സെക്കന്റുകള്‍ക്കകം രാഹുല്‍ തൊപ്പി ഊരിമാറ്റുകയും ചെയ്തു. വെറും അഞ്ച് സെക്കന്റ് മാത്രം തൊപ്പി ധരിച്ച് ഊരിമാറ്റിയത് വിവാദമായിട്ടുണ്ട്.
മുസ്ലി പ്രീണനം എന്ന ആരോപണത്തെ രാഹുല്‍ പേടിക്കുന്നുണ്ടെന്നും, അതാണ് തൊപ്പി പെട്ടെന്ന് ഊരി മാറ്റിയതിന് പിന്നിലെന്നുമാണ് ആരോപണം.
രാഹുല്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നാടകങ്ങള്‍ കളിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
രാഷ്ട്രീയ നീക്കമാണ് രാഹുല്‍ ഗാനധിയുടെ ഇഫ്ത്താര്‍ പാര്‍ട്ടിയെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.
Discussion about this post