ഇന്ത്യയിലെ ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും 80മുതല്‍ 90 % പേരും വിഡ്ഢികളാണെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പേജില്‍ ‘ഹിന്ദു മുസ്ലിം വിഡ്ഢികള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് കട്ജുവിന്റെ പുതിയ വിവാദ പരാമര്‍ശം.
കട്ജു പറയുന്നത് ഇങ്ങനെ-
‘വലതുപക്ഷ ഹൈന്ദവ സംഘടനകളായ ആര്‍.എസ്.എസിനേയും ബി.ജെപിയേയും മണ്ടന്‍ ആശയങ്ങളുടേയും ആചാരങ്ങളുടേയും പേരില്‍ വിമര്‍ശിക്കാറുണ്ട്. പശുവിനെ ഗോമാതാവായി ആരാധിക്കുന്നതും ജാതി വ്യവസ്ഥയെക്കുറിച്ചും വിമര്‍ശിക്കുമ്പോള്‍ ഹൈന്ദവ സമുദായത്തിലെ നിരവധി പേര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്താറുണ്ട്. ഈ സമയത്ത് മുസ്ലിം സമുദായത്തിലെ പല സുഹൃത്തുക്കളും കയ്യടിക്കാറുമുണ്ട്.
എന്നാല്‍, ബുര്‍ഖയേയും ഹിജാബിനേയും എതിര്‍ക്കുമ്പോഴും ശരിയ നിയമത്തിലെ മനുഷ്യവിരുദ്ധമായ ഭാഗങ്ങളെ (പ്രത്യേകിച്ചും തലാഖ്) തെറ്റെന്ന് പറയുമ്പോഴും ഹിന്ദുക്കള്‍ ആക്രമിച്ചതിന് സമാനമായ രീതിയില്‍ ഒരു വിഭാഗം മുസ്ലീങ്ങളും എന്നെ ആക്രമിക്കാറുണ്ട്. ഏറ്റവും രസകരമായ കാര്യം ആദ്യം ആക്രമിക്കാനെത്തിയ ഹിന്ദുക്കള്‍ ഈ സമയം എനിക്കുവേണ്ടി കയ്യടിക്കുകയായിരിക്കും.
ഇതില്‍ നിന്ന് എന്താണ് മനസിലാകുന്നത് ? ഇന്ത്യയിലെ 80-90% ഹിന്ദുക്കളും മുസ്ലീങ്ങളും വര്‍ഗ്ഗീയവാദികളും വിഡ്ഢികളുമാണെന്നാണ്. കബീര്‍ ശരിയായിരുന്നു. നാരായണ, നാരായണ!’
Discussion about this post