പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ സിപിഎം ആയോധനകല പരിശീലനത്തിന്റെ സഹായവും തേടുന്നു. പാര്‍ട്ടി അനുഭാവികളായ യുവാക്കള്‍ക്കായി വിവിധ റജിസ്‌ട്രേഷന്‍ ക്‌ളബ്ബുകള്‍ വഴി അടിതട പഠിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് പിന്നാലെയാണ് ഇതും.
ഇതിനൊപ്പം റെഡ് വളണ്ടിയര്‍മാരുടെ എണ്ണം കൂട്ടാനുള്ള ശ്രമവും തുടങ്ങി. ഇവര്‍ക്ക് മാര്‍ച്ചിനൊപ്പം യോഗാ പരിശീലനവും നല്‍കും. ആദ്യവര്‍ഷം ലോക്കല്‍ക്കമ്മിറ്റി തലത്തിലും ഒരുവര്‍ഷത്തിനിടെ ബ്രാഞ്ചുതലത്തിലും പരിശീലനം ആരംഭിക്കും.യുവാക്കളുടെ ആരോഗ്യവികസനവും ഇവരുടെ സേവനം സമൂഹത്തിന് ഉപയോഗപ്രദമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
പോലീസിന്റെ അനുമതിയോടെയായിരിക്കും ഇക്കാര്യം നടത്തുക. പരിശീലനത്തിനായി ക്ലബ്ബുകള്‍ക്ക് പാര്‍ട്ടി സഹായം നല്‍കും. പരിശീലനം നേടുന്നവര്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കണം. അടുത്ത കാലത്തായി സ്‌പോര്‍ട്‌സ് പ്രോത്സാഹനം, ജൈവ പച്ചക്കറി ഉത്പാദനം, മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നു. പച്ചക്കറികൃഷി ഓണ വിപണിയെ ലക്ഷ്യമിട്ടും, ഗ്രാമനഗര ശുചീകരണം മഴക്കാല പൂര്‍വപദ്ധതി എന്ന നിലയിലുമാണ്.
ഇതിനൊപ്പം റെഡ് വളണ്ടിയര്‍മാരുടെ എണ്ണം കൂട്ടാനുള്ള ശ്രമവും തുടങ്ങി. ഇവര്‍ക്ക് മാര്‍ച്ചിനൊപ്പം യോഗാ പരിശീലനവും നല്‍കും. ആദ്യവര്‍ഷം ലോക്കല്‍ക്കമ്മിറ്റി തലത്തിലും ഒരുവര്‍ഷത്തിനിടെ ബ്രാഞ്ചുതലത്തിലും പരിശീലനം ആരംഭിക്കും.യുവാക്കളുടെ ആരോഗ്യവികസനവും ഇവരുടെ സേവനം സമൂഹത്തിന് ഉപയോഗപ്രദമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
Discussion about this post