ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മേയ് 22നാണു യോഗം. എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്താണു യോഗം നടക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇക്കഴിഞ്ഞ ദിവസമാണു ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. ജയലളിത മുഖ്യമന്ത്രി പദത്തിലേക്കു തിരികെയെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെ യോഗം വിളിച്ചത് ഏറെ പ്രസക്തമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പനീര്‍ശെല്‍വം ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ജയലളിത മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തിടുക്കം കാണിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Discussion about this post