കൊല്ലം; എംഎല്‍എ ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷ് കുമാറിന്റെ പങ്ക് തെളിയിക്കുന്ന മൊഴിയുമായി ദൃക്സാക്ഷി. യുവാവും എം.എല്‍.എയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് താന്‍ കണ്ടെന്ന് അഞ്ചല്‍ സ്വദേശി ബേബി കളിയിക്കല്‍ പോലീസിന് മൊഴി നല്കി. അക്രമിക്കപ്പെട്ട യുവാവിന്റെ അമ്മ ഷീന ‘തന്റെ മകനെ ആക്രമിച്ചത് എന്തിനാണെന്ന’ ് ചോദിക്കുന്നത് താന്‍ കേട്ടെന്നാണ് ബേബി വെളിപ്പെടുത്തിയിരിക്കുന്നത്.
ഗണേഷ്കുമാറിന്റെ കാറും മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ കാറും മുഖാമുഖം വന്നു, എം.എല്‍.എയുടെ കാര്‍ അല്പം പിന്നിലേക്ക് മാറ്റിയാല്‍ മാത്രമേ രണ്ട് വാഹനങ്ങള്‍ക്കും കടന്നു പോകുവാന്‍ സാധിക്കുമായിരുന്നുള്ളൂ. അനന്തകൃഷണന് തന്റെ കാര്‍ ഏറെ പണിപ്പെട്ട് സമീപത്തെ വീട്ടിലേക്ക് മാറ്റുകയും ഗണേഷ്കുമാറിന് വഴിയൊരുക്കുകയും ചെയ്തുവെന്നും ബേബി പറയുന്നു.
Discussion about this post