കോഴിക്കോട്: നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ് നടന്ന സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ പോലിസ് സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. നാദാപുരം തിരുവന്‍പറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്തു. ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്.
നാദാപുരം സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post