കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിന്റെ വീട് സന്ദര്‍ശിച്ചു. അരമണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം മന്ത്രി സമയം ചിലവഴിച്ചു, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
നേരത്തെ കരസേനാ മേധാവി ബിപിന്‍ റാവത്തും വീട്ടിലെത്തിയിരുന്നു. കൊല്ലപ്പെട്ട ഔറേഗസേബിന്റെ സഹോദരന് കാസിം സൈന്യത്തില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഈദ് ആഘോഷിക്കാനായി സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ഔറംഗസേബിന്റെ കൊലപാതകത്തെ തുടര്‍ന്ന് സൈന്യം കനത്ത തിരിച്ചടിയാണ് ഭീകരര്‍ക്ക് നല്‍കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ മേഖലയില്‍ ഏഴ് ഭീകരരെ സൈന്യം വകവരുത്തി.
Discussion about this post