കോണ്‍ഗ്രസ് സിപിഎം നേതാക്കളുമായി വേദി പങ്കിട്ടതും, പിണറായി വിജയനുമൊത്ത് കെജ്രിവാളിനെ അനുകൂലിച്ച് പ്രധാനമന്ത്രിയെ കണ്ടതും മമത ബാനര്‍ജി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ മറന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയോഗത്തില്‍ കോണ്‍ഗ്രസിനെയും, സിപിഎമ്മിനെയും മമത കടന്നാക്രമിച്ചു. സമൂഹത്തിലെ കറുത്ത അധോലോകമെന്നാണ് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ബിജെപി, മാവോയിസ്റ്റ് എന്നി പാര്‍ട്ടികളെ മമത വിശേഷിപ്പിച്ചത്.
സിപിഎം ബിജെപിയുടെ കാല്കീഴില് വീണിരിക്കുകയാണ്. സിപിഎമ്മിന്റെ വൈക്കോല്‍ തുരുമ്പാണ് ബിജെപി, കോണ്‍ഗ്രസാകട്ടെ ഡല്‍ഹിയില്‍ ബിജെപിയെ എതിര്‍ക്കുന്നു, ഇവിടെ കൈകോര്ത്തുന്നു. എന്ത് ധാര്‍മ്മികതയാണ് കോണ്‍ഗ്രസിന് ഉള്ളത്. ..മൂന്ന് തലകള്‍ ഒരുമിച്ച് ചേര്‍ന്നിരിക്കുകയാണ്, അവര്‍ മണം കൊള്ളയടിക്കുകയും, മോഷ്ടിക്കുകയും നാട് കത്തിക്കുകയുമാണ് ചെയ്യുന്നത്- മമത വിമര്‍ശിക്കുന്നു.
മമത ബാനര്ജിയുമായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേദി പങ്കിടുകയും, മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തുകയും ചെയ്തതില്‍ സിപിഎമ്മിന് അകത്ത് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനിടയിലാണ് മമതയുടെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള പ്രസംഗം. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ രൂപീകരിക്കപ്പെടുന്ന സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്തുകയാണ് മമതയുടെ ലക്ഷ്യം. കോണ്‍ഗ്രസ് പരിപാടികളില്‍ പ്രതിനിധികളെ അയച്ച് ഘടകക്ഷി നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചാണ് മമതയുടെ നീക്കങ്ങള്‍. കോണ്‍ഗ്രസും, സിപിഎമ്മും ഒഴികെയുള്ള പാര്‍ട്ടികളുടെ മഹാസഖ്യത്തിന്റെ നേതൃത്വത്തില്‍ എത്തുകയും, സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണ മഹാസഖ്യത്തിന് ഉറപ്പാക്കുകയുമാണ് മമതയുടെ തന്ത്രം. ബിജെപിയെ ഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി സിപിഎമ്മിനും കോണ്‍ഗ്രസിനും മറ്റ് വഴികളുണ്ടാകില്ലെന്നും അവര്‍ കണക്കു കൂട്ടുന്നു. ബംഗാളിലെ സിപിഎമ്മിനെ വെട്ടി കേരള സിപിഎമ്മിനെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിണറായി വിജയനുമായുള്ള സഹകരണം എന്നാണ് വിലയിരുത്തല്‍.
്തേസമയം ഇത്തരം നീക്കങ്ങളെ ചെറുക്കാനാവാത്ത ഗതികേടിലാണ് സിപിഎം. സീതാറാം യെച്ചൂരിയോടൊപ്പമുള്ള ബംഗാള്‍ ഘടകത്തിന് ഇന്ന് കേന്ദ്രനേതൃത്വത്തില്‍ പിടിപാടില്ല. കാരാട്ടിനൊപ്പം നില്ക്കുന്ന കേരള ഘടകമാണ് കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എന്നതാണ് അവസ്ഥ.
Discussion about this post