ആദിവാസിയോ കശ്മീരിയോ എന്നില്ല എല്ലാ ഇന്ത്യാക്കാരുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി .കശ്മീരില്‍ തീവ്രാവദികളെ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ പരിഹാരം കാത്തുനില്ക്കാന് കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധാകാരവും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റിലി.തീവ്രവാദികളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ജയ്റ്റ്ലി വ്യക്തമാക്കി.അത് തീവ്രവാദികളുടെ കൈകൊണ്ടു കൊല്ലപ്പെടുന്ന കശ്മീരി ആയാലും, മോവോയിസ്റ്റ് ഭീകരരാല്‍ കൊല്ലപെടുന്ന ആദിവാസിയായാലും സംരക്ഷിക്കണമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി.
ചത്തീസ്ഗഢില്‍ മോവോയിസ്റ്റുകളും, കശ്മീരിലെ തീവ്രവാദികലും പറയുന്നത് പൗരന്മാരുടെ മനുഷ്യാവകാശങ്ങളെ കുറിച്ചാണ്. അതാണ് തീവ്രാവാദികളുടെ സാമനത. കശ്മീര്‍ താഴ്വരയിലെ സാധാരണ പൗരനെ സംരക്ഷിക്കേണ്ടതുണ്ട്. അവര്‍ക്ക് മെച്ചപ്പെട്ട ജീവിതവും പരിസ്ഥിതിയും നല്‍കുകയാണ് വേണ്ടത്.
‘ഒരു ഫിദായീന്‍ മരിക്കാന്‍ സന്നദ്ധനാണ്. അവന് കൊല്ലാനും തയ്യാറാണ്. കൊല്ലാനും മരിക്കാനും തയ്യാറായാല്‍ സത്യാഗ്രഹത്തിന്റെയും സമാധാനത്തിന്രെും ആനുകൂല്യം അയാള്‍ക്കു നല്‍കേണ്ടതുണ്ടോ? കൊല്ലാന്‍ മുന്നേറാന്‍ തയ്യാറായാല്‍, അയാളെ നേരിടാനുള്ള സുരക്ഷാ സേനകള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു അവരോട് സംസാരിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടാല്‍, അവര്‍ അതംഗീകരിക്കാന്‍ തയ്യാറാകുമോ എന്ന് ജെയ്റ്റ്ലി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കീഴടങ്ങാന്വിസമ്മതിക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ നിരസിക്കുകയും ചെയ്യുന്നത് പ്രതികാരമല്ലേ . ഇവിടെ കയ്യൂക്കുകൊണ്ടോ മസില്‍പവര്‍ കൊണ്ടോ കാര്യമില്ല, ഇവിടെ നിയമവും ഭരണവുമുണ്ടെന്നും ജയ്റ്റ്ലി വ്യക്തമാക്കുന്നു .
Discussion about this post