ഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നുളള 90 ഓളം ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. വളരെയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പാക്കിസ്ഥാനില്‍ നിന്നും ഇവര്‍ ഇന്ത്യയിലെത്തിയത്. പൊതുചടങ്ങില്‍ വച്ചാണ് അഹമ്മദാബാദില്‍ ജില്ല കളക്ടര്‍ വിക്രാന്ത് പാണ്ഡെ ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് നല്‍കിയത്.
ഇന്നത്തെ നീക്കത്തോടെ പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയവരെ ഇന്ത്യന്‍ പൗരന്മാരാക്കിയതില് മുന്നില്‍ നില്‍ക്കുകയാണ് അഹമ്മദാബാദ്. 2016 ല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്ന ശേഷം ഇതുവരെ 90 പേരെയാണ് അഹമ്മദാബാദില്‍ പൗരന്മാരാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഈ കുറഞ്ഞ കാലയളവിനുളളില്‍ ഇത്തരത്തില്‍ പൗരന്മാരാക്കിയതിന്റെ നേട്ടവും അഹമ്മദാബാദ് കളക്ടര്‍ നേടി.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കള്‍ക്കും സിഖ് മതക്കാര്‍ക്കും പൗരത്വം അനുവദിക്കാമെന്ന് 2016ലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. 2016 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഗുജറാതത്തിലെ മൂന്ന് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ പൗരത്വം അനുവദിക്കാനുളള അനുമതി നല്‍കിയത്. ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗര്‍, കുച് ജില്ലകളിലെ കളക്ടര്‍മാര്‍ക്കായിരുന്നു ഈ അധികാരം ലഭിച്ചത്.
Discussion about this post