അര്‍ജന്റീനയുടെ നായകന് ഇന്ന്31ാംപിറന്നാള്‍. കാല്‍പ്പന്ത് കളിയുടെ ലോകത്ത് വളരെ വേഗത്തിലാണ് മെസ്സി തന്റെ പ്രതിഭ കൊണ്ട് ഉന്നത സ്ഥാനം നേടിയത്. താരത്തിന്റെ 31ാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ സ്വപ്നം കാണുന്നത് വലിയ ഒരു തിരിച്ചുവരവാണ്. ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ ഫുട്ബോളിലെ സുവര്‍ണ്ണകിരീടത്തിനു വേണ്ടി അത്ഭുത പോരാട്ടത്തിന് മെസിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പുറത്താക്കലിന്റെ പടിവാതിക്കല്‍ നില്ക്കുന്ന അര്‍ജന്റീനയുടെ മടങ്ങിവരവ് സ്വപ്നങ്ങളും മെസിയെ ചുറ്റിപറ്റിയാണ്.
കാല്‍പ്പന്ത് കളിയില്‍ മെസി നേടിയ നേട്ടങ്ങള്‍ അനുപമമാണ്. പക്ഷേ അപ്പോഴും സൂപ്പര്‍ താരത്തിന് അന്യമായി നില്‍ക്കുകയാണ് ലോകകിരീടം. പത്തു വര്‍ഷത്തില്‍ അധികമായി അന്താരാഷ്ട്ര ഫുട്ബോളില്‍ ബൂട്ടണിയുന്ന മെസി ഇക്കുറി ആ സുവര്‍ണ്ണകിരീടം നേടണമെന്ന ആഗ്രഹമാണ് ആരാധകര്‍ക്കുള്ളത്.
പക്ഷേ അര്‍ജന്റീനയെ സംബന്ധിച്ച് മടങ്ങിവരവ് ദുഷ്കരമാണ്. ആദ്യ റൗണ്ട് കടക്കാന്‍ തന്നെ കഷ്ടപ്പെടുകയാണ് ടീം. മെസി ഗോള്‍ വേട്ട തുടങ്ങിയിട്ടുമില്ല.കഴിഞ്ഞ ലോകകപ്പില്‍ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസം രണ്ടു ഗോള്‍ നേടി നൈജീരിയക്കെതിരെ വിജയക്കൊടി പാറിച്ച മെസിയുടെ കാലുകള്‍ ഇത്തവണയും അത്ഭുതത്തിന് കാരണമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആ പ്രതീക്ഷ ഫലിച്ചാലും ഇല്ലെങ്കിലും മെസിയെന്ന മാന്ത്രികന് ലോകഫുട്ബോളില് സുവര്‍ണ്ണ അധ്യായങ്ങള്‍ ഇനിയും രചിക്കുമെന്ന് തീര്‍ച്ച
Discussion about this post