ഡല്‍ഹി: ഡല്‍ഹിയില്‍ മുസ്ലിം ഭരണാധികാരികളുടെ പേരിലുളള റോഡുകളുടെ സൈന്‍ബോര്‍ഡുകള്‍ക്കുനേരെ കരിഓയില്‍ പ്രയോഗം. അക്ബര്‍ റോഡ്, ഫിറോസ് ഷാ റോഡ്, സഫ്ദര്‍ ഹാഷ്മി റോഡ് തുടങ്ങിയ പ്രധാനറോഡുകളുടെ സൈന്‍ബോര്‍ഡുകളാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ ബോര്‍ഡുകളിലെ കരിഓയില്‍ നീക്കംചെയ്യാന്‍ ഡല്‍ഹി മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. കോര്‍പ്പറേഷന്റെ പരാതിപ്രകാരം ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, നിയമനടപടിയെക്കുറിച്ച് ഭയമില്ലെന്നും മുസ്ലിം നാമം പേറുന്ന റോഡുകള്‍ക്കെതിരെ ഇത്തരം ഓപ്പറേഷന്‍ തുടരുമെന്നും ശിവസേന ഹിന്ദുസ്ഥാന്‍ വ്യക്തമാക്കി.
ശിവസേനയുടെ സഹോദരസംഘടനയായ ശിവസേന ഹിന്ദുസ്ഥാനാണ് സംഭവത്തിന് പിന്നില്‍. സംഘടനയുടെ പോസ്റ്ററുകള്‍ സൈന്‍ബോര്‍ഡുകളില്‍ പതിച്ചിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംഘടനയുടെ 17വപ്രവര്‍ത്തകരടങ്ങുന്ന സംഘം രാത്രികാലങ്ങളിലാണ് ഈ ഓപ്പറേഷന്‍ നടപ്പാക്കിയതെന്ന് ശിവസേന ഹിന്ദുസ്ഥാന്‍ പ്രസിഡന്റ് രജീന്ദ്രര്‍ സിങ് പറഞ്ഞു.
അധിനിവേശക്കാരായ മുസ്ലിം നേതാക്കളുടെ പേരില്‍ ഡല്‍ഹിയില്‍ റോഡുകളുളളത് ഹിന്ദുക്കള്‍ക്ക് മാനക്കേടാണെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെയെങ്കിലും ഈ പ്രവണതയ്ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘടനാ പ്രസിഡന്റ് രജീന്ദര്‍ സിങ് പറഞ്ഞു.
Discussion about this post