ഉത്തര്‍ പ്രദേശിലെ ബെറേലി കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രണ്ട് വനിതകള്‍ ഭര്ത്താക്കന്മാരെ തലാഖ് -ഇ -തഫ്വീസ് പ്രകാരം മൊഴിചൊല്ലി്.നീണ്ടകാലത്തെ ദുരിതപൂര്‍ണ്ണമായ ദാമ്പത്യജീവിതം നയിച്ചതിന് ഒടുവിലാണ് ഭര്‍ത്താവിനെ മൊഴി ചൊല്ലി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് യുവതികളില്‍ ഒരാളായ നിഷാ ഹമീദ് പറഞ്ഞു.ഭര്‍ത്തൃവീട്ടില്‍ നിന്നും ക്രൂരമായ പീഡനമാണ് നിഷ അനുഭവിച്ചത്. 13 വര്‍ഷങ്ങളായി നീണ്ടുനിന്ന ഈ ദുരിതത്തിനൊടുവില്‍ നിഷ ഭര്‍ത്താവായ ജാവേദ് അന്‍സാരിക്ക് എതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടും നിഷയെ സമാധാനപരമായി ജീവിക്കാന്‍ ഇയാള്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് തലാക്ക് ഇ തഫ്വീസ് പ്രകാരം ഇയാളെ മൊഴിചൊല്ലാന്‍ നിഷാ തീരുമാനിച്ചത്.
ബറേലിയിലെ ഗ്രാമവാസിയാണ് മൊഴി ചൊല്ലിയ രണ്ടാമത്തെ യുവതി യാസ്മീന്. 2014ല്‍ യാസ്മീനെ ബലാല്‍സംഗം ചെയ്ത അര്‍ബാസിനെക്കൊണ്ട് പഞ്ചായത്ത് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹശേഷം സ്ത്രിധനം നല്കിയില്ലയെന്ന കാരണത്താല്‍ അവളെ അര്‍ബാസ് ഉപദ്രവിച്ചു തുടങ്ങി. നിരന്തരമായ ഈ പീഡനത്തെ തുടര്‍ന്നാണ് യാസ്മിന് അഭിഭാഷകന്റെ നിര്‍ദേശപ്രകാരം അയാളെ മൊഴിചൊല്ലുകയായിരുന്നു.
‘തലാഖ് ഇ തഫ്വീസ് നിയമപ്രകാരം പുരുഷന് സ്ത്രീയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാനാവില്ല. അയാള്‍ അങ്ങനെ ചെയ്താലും അത് നിയമപരമായി നിലനില്ക്കുകയുമില്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീക്ക് പുരുഷനെ മൊഴിചൊല്ലി വിവാഹമോചനം സാധ്യമാക്കാം’ എന്ന് മുസ്ലീം വ്യക്തിഗതനിയമ ബോര്‍ഡംഗം ഖാലിദ് റാഷിദ് ഫറാംഗി മാഹാലി പറയുന്നു.
Discussion about this post