ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെയ് 26 ന് കേരളത്തിലെത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹം സംസാരിക്കും.
തുടര്‍ന്ന് മെയ് 27ന് ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. രാവിലെ പത്തരയ്ക്കാണ് പരിപാടി.
അന്നുതന്നെ ഉച്ചയ്ക്ക് ശേഷം ആലുവ ഗസ്റ്റ് ഹൗസില്‍ വെച്ച് റബ്ബര്‍ മേഖലയുടെ പ്രശ്നത്തെക്കുറിച്ച് പ്രതിനിധികളുമായി സംസാരിക്കും. അന്നുതന്നെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നും സുധീരന് പറഞ്ഞു.
Discussion about this post