കൊച്ചി: കളമശ്ശേരി ഉണിച്ചിറയില്‍ മഹാരാജാസ് കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമെന്ന് രക്ഷിതാക്കള്‍. എറണാകുളം മഹാരാജാസ് കോളേജിലെ എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അനുജ(23)യെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് മാസത്തോളമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ ഖാലിമി(30) നൊപ്പം കളമശ്ശേരി ഉണിച്ചിറ പുലിമുഗള്‍ റോഡിലെ വാടക വീട്ടിലായിരുന്നു താമസം. വീടിന്റെ മുകള്‍ നിലയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലമൂഡനം ചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. മുഖത്തും ശരീരത്തിലുും ക്ഷതമേറ്റിട്ടുണ്ട്.
ഖാലിമിന് ചാവക്കാട് ഭാര്യയും മക്കളുമുണ്ട്. സംഭവം ആത്മഹത്യയല്ലെന്നും ഖാലിം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നും അനുജയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഖാലിം പോലീസ് നിരീക്ഷണത്തിലാണ്.
പെരിന്തല്‍മണ്ണ പാളൂര്‍ പുതുശ്ശേരിപറമ്പില്‍ അശോക് കുമാര്ഷൈലജ ദമ്പതികളുടെ ഏക മകളാണ് അനുജ. പത്ത് വര്‍ഷമായി എറണാകുളം ഇടപ്പള്ളിയിലാണ് ഇവര്‍ താമസിക്കുന്നത്. മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്യുന്ന ഖാലിം ചാവക്കാട് സ്വദേശിയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ബിജെപി പ്രവര്‍ത്തകനായ മണികണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പെണ്‍കുട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞത് ഇവരില്‍ നിന്നും മറച്ചുവച്ചായിരുന്നു ഖാലിം പെണ്‍കുട്ടിയുമായി പ്രണയം സ്ഥാപിച്ചത്. വാടക വീട്ടില്‍ താമസമാക്കിയെങ്കിലും ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാരും ആരോപിച്ചു. മൃതദേഹത്തിന് കീഴില്‍ മുടി ചിതറിക്കിടക്കുന്നുമുണ്ട്. മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ദൃശ്യമാണ്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നാണ് ഖാലിം പോലീസിനോട് പറഞ്ഞത്.
ഇതിനിടെ സംഭവത്തില്‍ പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അഡീഷണല്‍ തഹസില്‍ദാര്‍ സ്ഥലത്തെത്താത്തതിനാല്‍ നടപടി ക്രമങ്ങള്‍ മണിക്കൂറുകളോളം വൈകി. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ ഇന്നലെ ഉച്ചക്ക് മാത്രമാണ് അഡീഷണല്‍ തഹസില്‍ദാര്‍ സുനിലാല്‍ സ്ഥലത്തെത്തിയത്. പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍ രംഗത്തെത്തിയതോടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജു അലക്സാണ്ടര്‍, സബ് കലക്ടര്‍ സുഹാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് മൃതദേഹം താഴെയിറക്കി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത്.
പെണ്‍കുട്ടിയെ പ്രണയച്ചതിയില്‍ പെടുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഖാലിം കൊലക്കേസിലുള്‍പ്പെടെ പ്രതിയായ കൊടും ക്രിമിനലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. .ചാവക്കാട്പ്രദേശത്ത് ഖാലിം തങ്ങള്‍ എന്നറിയപ്പെടുന്ന ഇയാള്‍ ബിജെപി പ്രവര്‍ത്തകനായ മണികണ്ഠനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. വട്ടേക്കാട് സിപിഎം നേതാവായ സുബിനെയും കോണ്‍ഗ്രസ് നേതാവായ ഷിഹാബിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഖാലിം പ്രതിയാണെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു. അഞ്ചോളം വധശ്രമക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട് കുറച്ചുനാള്‍ ജയിലിലായിരുന്നു. നാട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാള്‍ അട്ടപ്പാടിയില്‍ കൃഷിയാവശ്യത്തിനെന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും എറണാകുളത്തെത്തിയിരുന്നത്.
നടപടികളില്‍ വീഴ്ചയുണ്ടായിരുന്നില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു.
പഠിക്കാന്‍ മിടുക്കിയായിരുന്ന അനൂജ ഇടത്പക്ഷ വിദ്യാര്‍ത്ഥി സംഘടനയില്‍
സജീവ പ്രവര്‍ത്തകയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു.
Discussion about this post