‘അര്‍ജന്റീനയിലെ തെമ്മാടികളായ ആരാധകരെ നിങ്ങളെ ഓര്‍ത്ത് ലോകം നാണിക്കുന്നു’ റഷ്യയില്‍ നിന്നുള്ള ഒരു സ്പോര്‍ട്സ് കോളമിസ്റ്റിന്റെ വാക്കുകളാണ് ഇത്. റഷ്യയില്‍ അര്‍ജന്റീനയുടെ ക്രോയേഷ്യക്കെതിരായ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം അഴിഞ്ഞാടിയ അര്‍ജന്റീനയിലെ ഫുട്ബോള്‍ ആരാധകര്‍ക്കെതിരെയാണ് ഇപ്പോള്‍ വലിയ പ്രതിഷേധം ഉയരുന്നത്.
സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെയും പരാമര്‍ശിച്ചുളള ചാന്റ് മുഴക്കിയുമായിരുന്നു അര്‍ജന്റീനക്കാരുടെ അതിക്രമം.
‘തോല്‍വിക്ക് പിന്നാലെ ആരാധകര്‍ സാധനങ്ങള്‍ എറിയുകയും എതിര് ആരാധകരെ ആക്രമിക്കുകയും സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട ചാന്റ് മുഴക്കുകയും ചെയ്തിട്ടുണ്ട്’, ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രെയേഷ്യന്‍ ആരാധകരെ ആക്രമിക്കുന്ന നാല് പേരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ അര്‍ജന്റീനയുടെ സുരക്ഷാകാര്യ മന്ത്രി പട്രീഷിയ ബുല്റിച്ച് റഷ്യയോട് ആവശ്യപ്പെട്ടു.
https://www.youtube.com/watch?time_continue=5&v=m8Sg4bGSTow
ആരാധകരുടെ അതിര് വിട്ട പെരുമാറ്റത്തെ തുടര്‍ന്ന് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് ഫിഫ വന്‍ തുക പിഴ ചുമത്തിയിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെയും പരാമര്‍ശിച്ചുളള ചാന്റ് മുഴക്കിയതിനും അക്രമം നടത്തിയതിനും 1,00000 ഡോളറാണ് (ഏകദേശം 70 ലക്ഷം രൂപ) പിഴ ചുമത്തിയത്. ക്രെയോഷ്യയ്ക്കെതിരെ 3-0ന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജന്റീനയുടെ ആരാധകര്‍ നിസ്നി സ്റ്റേഡിയത്തില്‍ മോശമായി പെരുമാറിയത്.
Discussion about this post