ജാര്‍ഖണ്ഡിലെ ലാതേഹാര്‍ ഗഢ്വാ ജില്ലകളുടെ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് ഭീകരവാദികള്‍ നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ ആറു ജാഗ്വാര്‍ ഫോഴ്സ് സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു.
ഗഢ്വാ ജില്ലയില്‍ ബുധ പഹാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദികള്‍ കുഴിബോംബ് പൊട്ടിച്ചത്. ഒപ്പം വെടിയുതിര്‍ക്കുകയും ചെയ്തു. ആറു ജാഗ്വാര്‍ ഫോഴ്സ് സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും അനവധി സേനാംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ജാര്‍ഖണ്ഡ് ഛത്തീസ്ഘഡ് അതിര്‍ത്തിയിലാണ് ഈ പ്രദേശം. കമ്യൂണിസ്റ്റ് ഭീകരവാദികള്‍ കൈയടക്കിയിരിയ്ക്കുന്ന പ്രദേശമാണിത്. 2016 ജനുവരി 27 നു ഏഴു പോലീസ് സേനാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആദ്യമായാണ് ഝാര്‍ഖണ്ഡില്‍ ഇത്രയും വലിയ മാവോയിസ്റ്റ് ആക്രമണം നടക്കുന്നത്.
ജാര്‍ഖണ്ഡ് സംസ്ഥാന പോലീസ് സേനയിലെ മാവോയിസ്റ്റ്.കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദ ആക്രമണങ്ങളെ ചെറുക്കാന്‍ പ്രത്യേകമായുണ്ടാക്കിയതാണ് ജാഗ്വാര്‍ സ്പെഷ്യല്‍ ഫോഴ്സ്.
കൂടുതല്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രാത്രി വൈകിയും പ്രദേശത്ത് വെടിവയ്പ്പും ഏറ്റുമുട്ടലും നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് ജാര്‍ഖണ്ഡ് ഡീ ഐ ജീ വിപുല്‍ ശുക്ള അറിയിച്ചു.
Discussion about this post