‘ദ ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന സിനിമയില്‍ രാഹുല്‍ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും വേഷങ്ങള്‍ അവതരിപ്പിക്കുന്നവരുടെ ഫോട്ടോ പുറത്തുവിട്ട് അനുപം ഖേര്‍. ഡോ. മന് മോഹന്‍ സിംഗിന്റെ കഥ പറയുന്ന ചിത്രത്തില്‍ അനുപം ഖേറാണ് മന്മോഹന് സിംഗിനെ അവതരിപ്പിക്കുന്നത്.
ആഹാന കുംമ്ര അര്ജ്ജുന് മാത്തൂര്‍ എന്നിവരാണ് യഥാക്രമം പ്രിയങ്കയുടേയും, രാഹുലിന്റെയും വേഷം അവതരിപ്പിക്കുന്നത്. പ്രിയങ്കയുമായി അകാരസാമ്യം ഏറെയുണ്ട് ആഹാനയ്ക്ക്.
അടല്‍ ബിഹാരി വാജ്പേയിയുടെ വേഷം അവതരിപ്പിക്കുന്ന റാം അവതാര്‍ ഭരദ്വാജിനെ നേരത്തെ അനുപം തന്നെ അവതരിപ്പിച്ചിരുന്നു. സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസാമ ബെര്‍നറ്റ് ആണ്.
സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡിസംബര്‍ 21ന് സിനിമ പുറത്തിറങ്ങും.
https://www.instagram.com/p/BkiN4v9HXZ9/
Discussion about this post