തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ യുഡിഎഫ് നാളെ യോഗം ചേരും. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് നാളെ യുഡിഎഫ് ചേരുന്നത്.
കേരളസര്‍ക്കാരില്‍ അഴിമതിയെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയും അതിന്റെ ചുവട് പിച്ച് വി.ഡി സതീശന്‍ നടത്തിയ പ്രതികരണവും കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു.സതീശനെതിരെ എ ഗ്രൂപ്പ് ശക്തമായ പ്രസ്താവനകളുമായും അതിനെ പ്രതിരോധിക്കാന്‍ ഐ വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലേക്കുള്ള വഴിവച്ചു.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗും രംഗത്തെത്തി. യുഡിഎഫ് യോഗം ചേരണമെന്നായിരുന്നു ലീഗിന്റെ ആവശ്യം.ടതുടര്‍ന്ന് യുഡിഎഫ് നാളെ യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
ബാര്‍ കോഴ, ഘടകക്ഷികളുടെ ആവശ്യങ്ങള്‍ എന്നിവയും യോഗം പരിഗണിച്ചേക്കും.
Discussion about this post