കര്‍ണാടകയില്‍ അധികം വൈകാതെ ബിജെപി അധികാരത്തിലെത്തുമെന്ന് സൂചന നല്കി ബിജെപി നേതാവും നിയമസഭ പ്രതിപക്ഷ നേതാവുമായ ബിഎസ് യെദ്യൂരപ്പ. അസംതൃപ്തരായ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ യെദ്യൂരപ്പ പാര്‍ട്ടി നേതാക്കളോട് ആഹ്വാനം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് യെദ്യൂരപ്പയുടെ വാക്കുകള്‍.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ കാലാവധി തികയ്ക്കാതെ വീഴും.പെട്ടെന്ന് തന്നെ ബിജെപിയ്ക്ക് അധികാരത്തില്‍ തിരിച്ചെത്താനാവും. അത് രാഷ്ട്രപുരോഗതിയ്ക്ക് അത്യാവശ്യമാണെന്നും യെദ്യൂരപ്പ പറഞ്ഞു.ജനങ്ങള്‍ ഇപ്പോഴും ബിജെപി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നു. കര്‍ണാടകയുടെ പൊതുവികസനത്തിനായി എല്ലാ എംഎല്‍എമാരെയും ബിജെപിയിലേക്ക് ക്ഷണിക്കുന്നു. പാര്‍ട്ടി ക്ഷമയോടെ കാത്തിരിക്കുകയാണ്, തിരക്കിട്ട് ഒരു കാര്യവും ചെയ്യേണ്ടെന്ന നിര്‍ദേശമുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടില്‍ പിറന്ന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കുമാരസ്വാമി സര്‍ക്കാരിന്റെ ബ്ജറ്റ് കഴിയും വരെ കാത്തിരിക്കാമെന്നും ബി.എസ്. യെദ്യൂപ്പ പറഞ്ഞു.
ഇതിനിടെ കുമാരസ്വാമി-സിദ്ധരാമയ്യ പോര് മറനീക്കി പുറത്തുവന്നതോടെ സര്‍ക്കാര്‍ അധികം മുന്നോട്ടുപോവില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ അസംതൃപ്തരായ മുതിര്‍ന്ന നേതാവ് എം ബി പാട്ടീല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ അനുനയിപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം പാടുപെടുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെ കുമാരസ്വാമി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ഫെബ്രുവരിയില്‍ താന്‍ അവതരിപ്പിച്ച ബജറ്റ് ഉള്ളപ്പോള്‍, കോണ്‍ഗ്രസ് കൂടി ഭാഗമായ കുമാരസ്വാമി സര്‍ക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നതാണ് സിദ്ദരാമയ്യയെ ചൊടിപ്പിച്ചത്. സഖ്യം അധികകാലം നിലനില്‍ക്കില്ലായെന്ന് സിദ്ദരാമയ്യ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയവര്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്ക്കണമെന്നില്ലായെന്ന ജെഡിഎസിന്റെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്തിയും കൂടിയായ ദേവഗൗഡയുടെ അഭിപ്രായ പ്രകടനം ഇന്നലെ പുറത്തു വന്നിരുന്നു. സമ്പൂര്‍ണ ബജറ്റ് തന്നെ അവതരിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കുമാരസ്വാമി.
Discussion about this post