ബംഗളുരു: മലയാളിയായ ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം കഴിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുമായി കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. കേസിലെ പ്രതിയായ മാഹി സ്വദേശി റിയാസ് റാഷിദിന് ഐഎസ് ബന്ധമുണ്ടെന്ന് എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. റിയാസുമായി ബന്ധമുള്ള് കര്‍ണാടകയിലെ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഇര്‍ഷാദുള്ളാ ഖാന്റെ ഭാര്യയെ കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ സംഘം ചോദ്യം ചെയ്തു. ഈ മാസം 6,7 തീയതികളില്‍ ബംഗളുരുവിലെ വീട്ടിലെത്തിയാണ് എഞ്ചിനിയറായ യുവതിയെ ചോദ്യം ചെയ്തതെന്ന് ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കല്‍ബുര്‍ഗി ജില്ലയിലെ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറായ ഇര്‍ഷാദുള്ളാ ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ട് ലാപ്പ്ടോപ്പുകളും 12 മൊബൈല്‍ഫോണുകളും എന്‍.ഐ.എ സംഘം പിടിച്ചെടുത്തതായാണ് വിവരം.ബംഗളുരുവില്‍ പഠിക്കാനെത്തിയ വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയെ മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് റാഷിദ് പ്രണയം നടിച്ച് ബലാല്‍സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി വിവാഹം ചെയ്യുകയും ചെയ്തു. മുഹമ്മദ് റിയാസും യുവതിയും ഉള്‍പ്പെടുന്ന സംഘം ഇര്‍ഷാദുള്ള ഖാന്റെ വീട്ടില്‍ 2016ല്‍ 15 ദിവസം തങ്ങിയതായുള്ള വിവരവും എന്‍.ഐ.എ സംഘം പരിശോധിക്കുന്നുണ്ട്.
മതംമാറ്റി വിവാഹം ചെയ്തശേഷം സൌദിയിലേക്ക് കടത്തിയ യുവതി തിരിച്ചെത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇര്‍ഷാദുള്ളാ ഖാന്റെ ഭാര്യയെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയപ്രചരണത്തിനുള്ള ക്ലാസുകള്‍ ഇര്‍ഷാദുള്ളാ ഖാന്റെ ഭാര്യ നടത്തിയിരുന്നതായും, അതില്‍ പങ്കെടുത്തുവെന്നും ഇരയായ യുവതി മൊഴി നല്‍കിയിരുന്നു.
അതേസമയം തന്റെ ഭാര്യയ്ക്ക് സംഭവവുമായി ബന്ധമില്ലെന്ന് ഇര്ഷാദുള്ളാഖാന് പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്ത വിവരം സ്തിരീകരിച്ച അദ്ദേഹം ഐ.എസ് ബന്ധം തെളിയിക്കുന്ന ഒന്നും അവര്‍ക്ക് കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. പരാതിക്കാരിയായ യുവതി 2016ല്‍ 15 ദിവസം തന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. അവരെ നിര്‍ബന്ധിച്ച് മതംമാറ്റാനോ, ഐ.എസിലേക്ക് കടത്താനോ തന്റെ ഭാര്യയും കുടുംബവും ശ്രമിച്ചിട്ടില്ലെന്നും ഇര്‍ഷാദുള്ളാ ഖാന് പറഞ്ഞു.
ഗുജറാത്തില്‍ താമസിച്ചുവന്ന മലയാളി യുവതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഉയര്‍ന്നുവന്നത്. മാഹി സ്വദേശിയായ മുഹമ്മദ് റിയാസ് റാഷിദ് എന്നയാള്‍ പ്രണയം നടിച്ച് യുവതിയെ ബലാല്‍സംഗം ചെയ്യുകയും, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്തു. ഇതിനുശേഷം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് യുവതിയെ സൌദി അറേബ്യയിലേക്ക് കടത്തുകയും ചെയ്തു. 2017 ഓഗസ്റ്റില്‍ യുവതിയെ ലൈംഗിക അടിമയാക്കി ഇസ്ലാമിക് സ്റ്റേറ്റിന് കൈമാറാനും ശ്രമിച്ചു. അതിനുമുമ്പ് തന്നെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന റിയാസ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകരസംഘടനയില്‍നിന്ന് പണം കൈപ്പറ്റിയെന്നും യുവതി എന്‍.ഐ.എയ്ക്ക് മൊഴി നല്കി.നേരത്തെ യുവതിയെ തിരിച്ചുകിട്ടുന്നതിന് വേണ്ടി രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ നാലുപേര്‍ ബംഗളുരു സ്വദേശികളാണ്.
ജിദ്ദയില്‍നിന്ന് മടങ്ങിയെത്തിയ റിയാസിനെ ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ചെന്നൈ വിമാനത്താവളത്തില്‍നിന്ന് എന്‍.ഐ.എ സംഘം പിടികൂടിയിരുന്നു. റിയാസിന്റെ ബന്ധുവും സുഹൃത്തുക്കളും ഐ.എസ് ബന്ധത്തിന്റെ പേരില്‍ നേരത്തെ കേരള പൊലീസിന്റെ പിടിയിലായ വിവരം ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘം മനസിലാക്കി. ദേശീയ അന്വേഷണ ഏജന്‍സിയുടെ ദക്ഷിണേന്ത്യ വിഭാഗം ചുമതലക്കാരനും ഐജിയുമായ അലോക് മിത്തലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post