ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്കിയ കന്യാസ്ത്രീയ്ക്കെതിരെ അവര്‍ അംഗമായ കന്യാസ്ത്രീ സമൂഹത്തിലെ ഒരു വിഭാഗം രംഗത്ത്. ബിഷപ്പ് ഇവര്‍ക്കെതിരെ അച്ചടക്കനടപടി എടുത്തതിനാലിനാണ് അവര്‍ പരാതി നല്‍കിയതെന്ന് ഇവര്‍ വാദിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ അന്വേഷണം നടത്തുന്ന വൈക്കം ഡി.വൈ.എസ്.പിക്ക് കത്ത് സമര്‍പ്പിച്ചു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പാളിയതിനെത്തുടര്‍ന്നാണ് ഇവര്‍ പോലീസിനെ സമീപിച്ചിത്.
ജലന്ധര്‍ ബിഷപ്പിന്‍െ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളാണ് കത്ത് നല്‍കിയത്. മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് കൊണ്ടാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് ഇവര്‍ വാദിക്കുന്നു. സ്വന്തം സഭയില്‍ പരാതി നല്‍കാതെയാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം കന്യാസ്ത്രീയുടെ വിശദമായ മൊഴിയെടുത്ത സംഘം ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ രണ്ട് ദിവസത്തിനകം ജലന്ധറിലേക്ക് പോകുമെന്ന് സൂചനയുണ്ട്.
Discussion about this post