പ്രീക്വാര്‍ട്ടറിലെ ആദ്യ മൂന്ന് മത്സരവും വമ്പന്‍ ടീമുകളുടെ ചരമ ഗീതം കുറിച്ചു. ഒന്നാമത്തെ കളിയില്‍ അര്‍ജന്റീനയും, രണ്ടാമത്തെ മത്സരത്തില്‍ പോര്‍ച്ചുഗലും വീണപ്പോള്‍ മൂന്നാമത്തെ ഊഴം ശക്തരായ സ്പെയിനായിരുന്നു. ആതിഥേയര്‍ക്കു മുന്നില്‍ കളി മറന്ന് സ്പെയിന് ലോകകപ്പില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ ടീമായി. ടൈ ബ്രേക്കറില്‍ 4-3 ന് സ്പെയിനെ തകര്‍ത്ത് റഷ്യ ക്വാട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു. റഷ്യന്‍ ഗോളി അക്നീവ് സ്പെയിന്റെ അന്തകനായി മാറുകയായിരുന്നു. രണ്ട് കിക്കുകള്‍ തടുത്തിട്ടുകൊണ്ടാണ് റഷ്യയുടെ ജേതാവായി അക്നീവ് മാറിയത്.
പന്ത്രണ്ടാം മിനിറ്റില്‍ ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ് സ്പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ നാല്പത്തിയൊന്നാം മിനിറ്റില്‍ അനാവിശ്യ പെനാല്‍റ്റി വഴങ്ങിയത് സ്പെയിന് തിരിച്ചടിയായി. റഷ്യന്‍ താരത്തിന്റെ ഹെഡര്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ സ്പെയിന്റെ പ്രതിരോധ താരം ജെറാള്‍ഡ് പിക്വെയുടെ കയ്യില്‍ തട്ടിയതാണ് പെനാല്‍റ്റിയ്ക്ക് വഴിവച്ചത്. കിക്കെടുത്ത ഡയുബയ്ക്ക് പിഴച്ചില്ല.റഷ്യയ്ക്ക് 11-ാം മിനിറ്റില്‍ ഇഗ്നഷേവിച്ച് വഴങ്ങിയ പെനാല്‍റ്റി ആണ് തിരിച്ചടി ആയത്. ഫ്രീകിക്കില്‍ നിന്നും അസെന്‍സിയോ പോസ്റ്റിലേക്ക് നല്കിയ ക്രോസ് റാമോസിനെ തടയുന്നതിന് ഇടയില്‍ ഇഗ്നഷേവിച്ചിന്റെ കാലില്‍ തട്ടി ഗോള്‍ ആവുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്തത് ആന്ദ്രെ ഇനിയെസ്റ്റ. ലക്ഷ്യം പിഴച്ചില്ല. സ്പെയിന് 1-0. റഷ്യയുടെ ആദ്യ കിക്കെടുത്ത സ്മോളോവും പന്ത് വലയില്‍ എത്തിച്ചതോടെ 1-1. പിക്വെയായിരുന്നു സ്പെയിന്റെ രണ്ടാമത്തെ കിക്കെടുത്തത്. പിക്വെയും ലക്ഷ്യം കണ്ടതോടെ കളി. 2-1. പിന്നാലെ എത്തിയ റഷ്യയുടെ ഇഗ്നാസെവിച്ചിന് പിഴച്ചില്ല സ്കോര്‍ 2-2. പക്ഷെ സ്പെയിന്റെ നെഞ്ചില്‍ വിഷാദം പടര്‍ത്തി കോക്കേയുടെ ഉന്നം തെറ്റി. വീണ്ടും കിക്കെടുക്കാന്‍ വന്ന റഷ്യന്‍ താരം ഗോളോവിന് പന്ത് വലയിലെത്തിച്ചതോടെ റഷ്യ 3-2. ഒടുവില്‍ കിക്കെടുത്ത ഇഗോ ആസ്പാസിന്റെ കിക്ക് റഷ്യന്‍ ഗോളി തടുത്തിട്ടതോടെ സ്പെയിന്റെ കഥ കഴിഞ്ഞു. ആതിഥേയര്‍ ക്വാര്‍ട്ടറിലേക്ക്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഡെന്മാര്ക്കിനെ മുട്ടുകുത്തിച്ച് ക്രൊയേഷ്യേയും ക്വാര്‍ട്ടറില്‍ കടന്നു.. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് പെനാല്‍റ്റി കളിക്ക് വിധി പറഞ്ഞത്. ഇരു ടീമും ഓരോ ടോള്‍ വീതം നേടി തുല്യത പാലിച്ചു നില്‍ക്കെ എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലൂക്കാ മോഡ്രിച്ച് പാഴാക്കിയതും പെനാല്‍റ്റി ഷൂട്ടൗട്ടിന് വഴി തെളിച്ചു.
Discussion about this post