ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ വിപിന്‍ വധക്കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്ത്തകനായഅബ്ദുള് ലത്തീഫാണ് അറസ്റ്റിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയലായത്.
കൊലയാളികള്‍ ബൈക്ക് സംഘടിപ്പിച്ചു നല്‍കിയത് അബ്ദുള്‍ ലത്തീഫ് ആണെന്ന് പോലിസിന് വ്യക്തമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെയാണ് ആലത്തിയൂര്‍ കുട്ടിച്ചാത്തന് പടി സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വിപിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ വിപിന്‍ രാവിലെ പണിക്ക് പോകുമ്പോഴാണ് അക്രമമുണ്ടായത്. ബിപി അങ്ങാടി പുളിഞ്ചോടില്‍ വെച്ചാണ് വിപിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 7 മണിയോടെയാണ് വിപിനെ റോഡരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരൂര്‍ കാഞ്ഞിരക്കുറ്റി സ്വദേശി സുഹൈല്‍ പറവണ്ണ സ്വദേശി മുഹമ്മദ് അന്‍വര്‍ എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ സുഹൈലും മുഹമ്മദ് അന്‍വറും തിരൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹികള്‍ കൂടിയാണ്.
Discussion about this post