ഇസ്ലമാബാദ്: അഴിമതിക്കേസില്‍ പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ. ഷരീഫിന്റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന് സഫ്ദറിന് ഒരു വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു.
നവാസ് ഷെരീഫിനെതിരായ നാല് അഴിമതിക്കേസുകളില്‍ ഒന്നിലാണ് കോടതി വിധി പറഞ്ഞത്.വിധി പ്രസ്താവം ഒരാഴ്ചത്തേക്ക് നീട്ടാനുള്ള നവാസ് ഷെരീഫിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
പാക്കിസ്ഥാനില്‍ ജൂലൈ 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന വിധി നവാസ് ഷെരീഫിനും സംഘത്തിനും വലിയ തിരിച്ചടിയാണ്. നിലവില്‍ നവാസ് ഷെരീഫും മറിയയും ലണ്ടനിലാണ്. നവാസിന്റെ ഭാര്യ കുല്‍സും നവാസിന്റെ അര്‍ബുദ ചികിത്സയ്ക്കായാണ് ഇവര്‍ ലണ്ടനിലെത്തിയത്.
Discussion about this post