തിരുവനന്തപുരം: മന്ത്രിയായിരിക്കെ എളമരം കരീമിന് വിവാദ വ്യവസായി എളമരം കരിം പണം നല്‍കിയതായി മൊഴി, മലബാര്‍ സിമന്റസ് മുന്‍ എം.ഡി എം സുന്ദര മൂര്ത്തിയണ് കോടതിയില്‍ ഇത് സംബന്ധിച്ച് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.
മലബാര്‍ സിമന്റ്സ് ജീവനക്കാരന് ശശീന്ദ്രനും മക്കളും മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ പ്രമുഖ വ്യവസായി വി.എം രാധാകൃഷ്ണനും, സുന്ദരമൂര്‍ത്തിയും. പി ആനന്ദന് എന്നയാള്‍ ഒരു കവര്‍ സുന്ദര മൂര്‍ത്തിയെ ഏല്പിച്ചു, ഇത് ഗസ്റ്റ് ഹൗസില്‍ വച്ച് മന്ത്രിയ്ക്ക് കൈമാറുകയും ചെയ്തുവെന്നാണ് സുന്ദരമൂര്‍ത്തി നല്കിയ മൊഴിയിലുള്ളത്.
മാനേജിംഗ് ഡയറക്ടറായി തന്നെ നിയമിച്ചത് വി.എം രാധാകൃഷ്ണനാണെന്ന് സുന്ദരമൂര്‍ത്തിയുടെ മൊഴിയിലുണ്ട്. അഴിമതിയ്ക്ക് സാക്ഷിയായ ശശീന്ദ്രനെ വി.എം രാധാകൃഷ്ണന് നിരന്തം ഭീഷണിപ്പെടുത്തിയിരുന്നു.മലബാര്‍ സിമ്ന്റ്സില് എല്ലാം നടന്നത് രാധാകൃഷ്ണന്റെ അഭിഷ്ട പ്രകാരമാണ്. മാനേജിംഗ് ഡയറക്ടറായി തന്നെ നിയമിച്ചത് വി.എം രാധാകൃഷ്ണനാണ്. ശശീന്ദ്രനെതിരായ മെമ്മോ തയ്യാറാക്കിയത് ശശീന്ദ്രന്റെ നേതൃത്വത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മന്ത്രിയെ രാധാകൃഷ്ണന്റെ ഇടപെടലുകള്‍ സംബന്ധിച്ച് വിവരമറിയിച്ചപ്പോള്‍ എല്ലാം രാധാകൃഷ്ണന് പറയുന്നത് പോലെ ചെയ്യാന്‍ പറഞ്ഞു.
ശശീന്ദ്രനെ വിരട്ടാന്‍ തന്നെ കുരുവാക്കി. ഇന്‍ക്രിമെന്റ് തടഞ്ഞതും, രാജി ഉടന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതും വി.എം രാധാകൃഷ്ണന് ആണെന്നും എം.സുന്ദരമൂര്‍ത്തി നല്കിയ മൊഴി പകര്പ്പിലൂണ്ട്.
Discussion about this post