മന്ത്രി എം കെ മുനീറിന്റെ വാഹനമിടിച്ച് കോളേജ് അദ്ധ്യാപകന് മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. അപകടം നടന്ന സമയത്ത് മന്ത്രി സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. വടകര സ്വദേശിയായ പ്രവാസിയുടെ ആഢംബര വാഹനത്തിലായിരുന്നു മന്ത്രി സഞ്ചരിച്ചത്. അപകടം നടന്ന ശേഷം കാറില്‍ സ്ഥാപിച്ച ബീക്കണും സര്‍ക്കാര്‍ നമ്പര്‍ പ്ലേറ്റും അഴിച്ചുമാറ്റുകയായിരുന്നു. സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ടുള്ള മന്ത്രിയുടെ യാത്ര ഗുരുതരമായ ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍.
Discussion about this post