നിരവധി അഴിമതികളിലൂടെ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിച്ചെന്ന് ബിജെപി പ്രസിഡണ്ട് അമിത് ഷാ. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന 76 അഴിമതികളിലൂടെ രാജ്യത്തിന്റെ 10 ലക്ഷം കോടി രൂപ കൊള്ളയടിക്കപ്പെട്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെതിരെ ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണന നേരിട്ടിരുന്ന ദരിദ്രരില്‍ ദരിദ്രരായവരുടെ ഉന്നമനത്തിനാണ് ബിജെപി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post