ശ്രീനഗര്‍: കശ്മീരില്‍ തീവ്രാവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. കുപ്വാരയിലെ സാദു ഗംഗാ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരനില്നിന്നും എകെ47 തോക്കും സൈന്യം പിടിച്ചെടുത്തു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം ഷോപിയനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം കീഴ്പ്പെടുത്തിയിരുന്നു.
Discussion about this post