ചെന്നൈ: കമല്ഹാസന് കപട യുക്തിവാദിയാണെന്ന ആക്ഷേപം ഉയര്‍ത്തി ബിജെപി. അമാവാസി ദിവസം നോക്കി പാര്‍ട്ടി പ്രസിഡന്റ് പദവിയേറ്റെടുത്തത് ഇതിന്റെ തെളിവാണെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന് പറഞ്ഞു.
യുക്തിവാദിയെന്നു പുറമേക്കു പറയുകയും മുഹൂര്‍ത്തവും രാശിയും നോക്കി പാര്‍ട്ടി പരിപാടികള്‍ പോലും നടത്തുകയും ചെയ്യുന്നയാളാണു കമല്ഹാസന്. അതിന് എതിര് പറയുന്നില്ല. എന്നാല്‍, പുറമേക്കുള്ള വാചകമടി നിര്‍ത്താന്‍ തയാറാകണമെന്നു തമിഴിസൈ പറഞ്ഞു.പാര്‍ട്ടി ആസ്ഥാനത്തു പതാകയുയര്‍ത്തിയ കമല്ഹാസന് കഴിഞ്ഞ ദിവസം ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
താന്‍ യുക്തിവാദിയാണെന്നും എന്നാല്‍ തന്റെ പാര്‍ട്ടി യുക്തിവാദികളുടെ പാര്‍ട്ടിയല്ലെന്നും കമല്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍ എല്ലാ വിശ്വാസക്കാരുമുണ്ട്. എല്ലാവരുടേയും വിശ്വാസത്തെ മാനിക്കുന്നതാണു തന്റെ ആദര്‍ശമെന്നു കമല്‍ പറഞ്ഞു.
Discussion about this post