കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.മുരളീധരന് എം.എല്‍.എ. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നത് ശരിയല്ല. നാലുവോട്ടുകിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്. ബി.ജെ.പിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും മുരളീധരന് പറഞ്ഞു.
പാര്‍ട്ടി രാഷ്ട്രീയകാര്യസമിതിയിലോ നിര്വാഹകസമിതിയിലോ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന് ഒരു ചാനലിനോട് പ്രതികരിച്ചു. കെപിസിസി വിചാര്‍ വിഭാഗമാണ് കര്‍ക്കിടകം ഒന്നിന് രാമായണമാസാചരണം തുടങ്ങുന്നത്. ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടകനം ചെയ്യുക. ശശി തരൂരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
രാമായണ മാസാചരണം നടത്താനുള്ള സിപിഎം തീരുമാനവും വിവാദമായിരുന്നു. സിപിഎം രാമായണമാസം ആചരിക്കില്ലെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ വിശദീകരിക്കുകയും ചെയ്തു. ഇത് സംഘടിപ്പിക്കുന്ന സംസ്കൃതസംഘം സിപിഎമ്മിന്റെ സംഘടനയല്ലെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം.
Discussion about this post