റണ്‍വേയ്ക്കു പകരം റോഡ് ഉപയോഗിക്കാനുള്ള പരീക്ഷണം ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂര്‍ത്തിയാക്കി. യമുന എക്‌സ്പ്രസ് വേയില്‍ വ്യോമസേന വിമാനം വിജയകരമായി ഇറക്കി. മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് എക്‌സ്പ്രസേവേയിലിറക്കി പരീക്ഷിച്ചത്. സൈന്യം ആദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തുന്നത്.
അടിയന്തരഘട്ടങ്ങളില്‍ വിമാനങ്ങള്‍ ഇറക്കാനായി ദേശീയ പാതകള്‍ ഉപയോഗിക്കാനുള്ള സാധ്യത പരശോധിക്കുന്നതിനായിരുന്നു ഈ പരീക്ഷണം. നിലവില്‍ ജര്‍മ്മനി പോളണ്ട് , സ്വീഡന്‍, തെക്കന്‍ കൊറിയ, തായ്വാന്‍, ഫിന്‍ലന്‍ഡ്, സ്വിറ്റ്‌സര്‍നന്‍ഡ്, സിംഗപൂര്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യുദ്ധവിമാനങ്ങള്‍ അടിയന്തര ഘട്ടങ്ങളില്‍ ഹൈവേകളിലും എക്‌സ്പ്രസ്‌വേകളിലും വിമാനമിറക്കാനുള്ള സൗകര്യങ്ങളുള്ളത്.
Discussion about this post