ഈ വര്‍ഷത്തില്‍ നാല് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ .ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും റോക്കറ്റുകളുടെ വിക്ഷേപണം. റോക്കറ്റുകളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ് .
സെപ്റ്റംബര്‍ മുതല്‍ നാല് മാസങ്ങളിലാണ് ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും ഉപഗ്രഹങ്ങള്‍ ഇക്കൂട്ടത്തില്‍ വിക്ഷേപിക്കും. സെപ്റ്റംബറില്‍ രണ്ട് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയാണ് ആദ്യം വിക്ഷേപിക്കുക. ഇതിലൂടെ രാജ്യത്തിന് വരുമാനം ലഭിക്കും.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ ജിസാറ്റ് 7എ നവംബറിലാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുക. ജിഎസ്എല്‍വി എംകെ II റോക്കറ്റാണ് ഉപഗ്രഹവുമായി ഭ്രമണപഥത്തിലേക്ക് പറക്കുക. ആശയ വിനിമയ രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സഹായിക്കുന്ന ജിസാറ്റ് 11 സാറ്റലൈറ്റ് ഫ്രഞ്ച് ഗയാനയിലെ ഏരിയാന സ്പേസ് റിസര്‍ച്ച് സെന്ററില്‍ നിന്ന് ഈ വര്‍ഷം അവസാനം വിക്ഷേപിക്കാനുളള ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു .
ഫ്രഞ്ച് ഗയാനയില്‍ നിന്നും തിരിച്ച് വിളിച്ച ജിസാറ്റ് 11 ഉപഗ്രഹം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഈ വര്‍ഷം വിക്ഷേപിക്കും. പിഎസ്എല്‍വി, ജിഎസ്എല്‍വി എംകെ II, ജിഎസ്എല്‍വി എംകെ III എന്നിവയാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി ഉപയോഗിക്കുക.
Discussion about this post