ജയ്പൂര്‍: പ്രതിസന്ധികള്‍ക്കിടയിലും മോദി സ്തുതിയുമായി ശശി തരൂര്‍ വീണ്ടും. പ്രതിച്ഛായ രാഷ്ട്രീയത്തില്‍ നിന്നും മികവിന്റെ രാഷ്ട്രീയത്തിലേക്ക് മാറ്റിയ വ്യക്തിയെന്നാണ് മോദിയെ കുറിച്ച് ശശി തരൂരിന്റെ ഇത്തവണത്തെ പ്രശംസ
ജയ്പൂര്‍ വാര്‍ഷിക സാഹിത്യോത്സവത്തിലായിരുന്നു തരൂരിന്റെ മോദി പ്രശംസ.
‘ചരിത്രത്തില്‍ ഇടം നേടാന്‍ മോഡിക്ക് കഴിയും പക്ഷേ പ്രതിപക്ഷത്തിന് ഇക്കാര്യം ബോധ്യപ്പെടാനിരിക്കുന്നതേയുള്ളു. പ്രതിച്ഛായ രാഷ്ട്രീയത്തില്‍ നിന്നും മികവിന്റെ രാഷ്ട്രീയത്തിലേക്ക് മാറിയ ആളാണ് മോഡി’ തന്റെ പുസ്തകമായ ഇന്ത്യ ശാസ്ത്രയില്‍ നിന്ന് തരൂര്‍ വായിച്ചു.
അതേസമയം ഇത്തവണ മോദിയെ ചെറുതായി തരൂര്‍ വിമര്‍ശിക്കാനും തയ്യാറായി. വികസനത്തിലും ഭരണത്തിലുമാണ് മോഡിയുടെ ശ്രദ്ധയെങ്കിലും ചില പിന്തിരിപ്പന് ഘടകങ്ങളെ അദ്ദേഹം സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ്. പുരാതന ശാസ്ത്രത്തെ ആധുനിക ശാസ്ത്രത്തേക്കാള്‍ പുകഴ്ത്തി പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുന്നത് പോലുള്ള കാര്യങ്ങളില്‍ മോഡി വിസ്മൃതനാകരുത്. അത് അദ്ദേഹത്തിന്റെ നാശത്തിന് കാരണമാകുമെന്നും തരൂര്‍ പറഞ്ഞു.
മോദി അധികാരത്തിലെത്തിയ ശേഷം നിരവധി തവണ തരൂര്‍ മോദിയെ പ്രശംസിച്ചിരുന്നു. തിരുവന്തപുരത്തെ വിജയത്തില്‍ മോദി തന്നെ പ്രശംസിച്ചുവെന്ന ശസി തരൂരിന്റെ ട്വീറ്റ് മുതല്‍ കോണ്‍ഗ്രസ് മോദി സ്തുതിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്വച്ഛഭാരത് അഭിയാനില്‍ തരൂരിന് കോണ്‍ഗ്രസ് വക്താവ് സ്ഥാനം തന്നെ നഷ്ടമായി. എന്നിട്ടും മോദി പ്രശംസ തുടരുന്നത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം തരൂര്‍ ബിജെപി നേതാവ് വരുണ്‍ഗാന്ധിയെ കണ്ടതുള്‍പ്പടെ എല്ലാ ചലനങ്ങളും കോണ്‍ഗ്രസ് സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്.
െ
Discussion about this post