ബലൂചിസ്ഥാന്‍ സ്വാതന്ത്യവാദികളുടെ ഫ്രീ ബലൂചിസ്ഥാന്‍ എന്ന സംഘടനയ്ക്ക് ഡല്‍ഹിയില്‍ ഓഫീസ് അനുവദിച്ച് ഇന്ത്യ. ഡോക്ടര്‍ നയില ക്വാദ്രി ബലൂച് എന്ന മനുഷ്യാവകാശപ്രവര്‍ത്തകയുടെ നേതൃത്വത്തിലുള്ള ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യവാദികളുടെ നേതൃത്വത്തിലാണ് ഈ ഓഫീസ് പ്രവര്‍ത്തിയ്ക്കുക.
ബലൂച് ദേശീയവാദിയും പാക്കിസ്ഥാന് മതരാഷ്ട്രത്തിനെതിരേ ശബ്ദമുയര്ത്തിയയാളുമായ സയിസ് അഹമ്മദ് ക്വാദ്രിയുടെ മകളാണ് നൈല ക്വാദ്രി. ഇന്ത്യാവിഭജനസമയത്ത് ബലൂചിസ്ഥാന്‍ പാകിസ്ഥാനിലായിരുന്നില്ല. 1948 മാര്‍ച്ച് 28 വരെ ബലൂചിസ്ഥാന്‍ സ്വതന്ത്രമായിരുന്നു. ഇന്ത്യയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നവരായിരുന്നു ബലൂച് വംശജരും അവിടെയുള്ള സ്വാതന്ത്ര്യസമര സേനാനികളും.
പക്ഷേ അവിടത്തെ രാജാവായ. ഖാന് ഓഫ് കലാട് മീര്‍ അഹമ്മദ് യാര് ഖാന് അന്ന് സ്വതന്ത്ര ബലൂചിസ്ഥാനായി നില്‍ക്കണമെന്ന് വിചാരിച്ച് ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ബലൂചിസ്ഥാനെയും സ്വതന്ത്രമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് മുഹമ്മദലി ജിന്നയെ തന്റെ വക്കീലാക്കി. എന്നാല്‍ ഇന്ത്യയിലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു ബലൂചിസ്ഥാനെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ യാതൊരു മുന്‍കൈയ്യും എടുത്തില്ല.
ഇന്ത്യയുമായി അതിര്‍ത്തികള്‍ ഇല്ലാതിരിയ്ക്കുന്ന ബലൂചിസ്ഥാന്‍ ഇന്ത്യയില്‍ ചേരുന്നത് ശരിയാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദമെന്ന് പറായപ്പെടുന്നു . ഇന്ത്യന്‍ സ്വാതന്ത്യത്തിനായി ബ്രിട്ടീഷുകാരോട് പൊരുതിയ ബലൂചിസ്ഥാനിലെ ദേശീയവാദികള്‍ ഡല്‍ഹിയുടെ ഈ നടപടിയില്‍ അതീവ നിരാശരായി. ബലൂച് നേതാവായ സര്ഹദ്ഖാന് അന്ന് ഇന്ത്യയോട് പറഞ്ഞത്: ”നിങ്ങള്‍ ഞങ്ങളെ ചെന്നായകള്‍ക്ക് സമര്‍പ്പിച്ചു. ബലൂച് ജനതയെ ചെന്നായകള്‍ക്ക് വിട്ടുകൊടുത്തു.” എന്നാണ്. (പഷ്തൂണ്‍ നേതാവും അതിര്‍ത്തി ഗാന്ധിയുമായിരുന്ന ഖാന് അബ്ദുള്‍ ഗാഫര്‍ഖാനും ഇതേ വാചകമാണ് നമ്മോട് അന്ന് പറഞ്ഞത്) അദ്ദേഹം ചെന്നായകള്‍ എന്നുദ്ദേശിച്ചത് പാകിസ്ഥാനിലെ പഞ്ചാബിസേനയാണ്. അദ്ദേഹം അവരെപ്പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു ”ഏത് വീക്ഷണകോണില്‍ നിന്നു നോക്കിയാലും പാകിസ്ഥാനെപ്പോലെ വേറൊരു രാജ്യത്തെ കാണില്ല.
ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന സൈനികശക്തിയാണ് പാകിസ്ഥാനില്‍ ഭരണം നടത്തുന്നത്.” പാകിസ്ഥാന് എന്നാല്‍ പഞ്ചാബിസേനയാണ്, പഞ്ചാബി സേന എന്നാല്‍ കൂട്ടക്കൊല, അതിക്രമം, സ്ത്രീകളെ ബലാത്സംഗം ചെയ്യല്‍, ജനങ്ങളെ കൊന്നൊടുക്കല്‍ എന്നിവയൊക്കെയാണ്. ബംഗ്ളാദേശില്‍ അത് തെളിഞ്ഞതുമാണ്. പക്ഷേ അവര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ഇന്ത്യയുടെ താല്‍പ്പര്യമില്ലായ്മ മനസ്സിലാക്കി ജിന്ന പഞ്ചാബി സേനയെ അയച്ച് ബലൂചിസ്ഥാന്‍ കീഴ്പ്പെടുത്തി. സ്വതവേ വഹാബി, മൗദൂദിയന്‍ ആശയങ്ങളോട് വിമുഖതയുള്ള സൂഫി പാരമ്പര്യമുള്ള മുസ്ലീങ്ങളായ ബലൂചികളില്‍ പാക്കിസ്ഥാന് ഇസ്ലാമിക ഭീകരവാദത്തിനും വിത്തുപാകി.
ബലൂചിസ്ഥാനെ ഇസ്ലാമികവല്ക്കരിയ്ക്കാന് ജനറല്‍ സിയാ മുല്ലാമാരുടെ സംഘത്തെ അയച്ചു. എന്നിട്ടും. 1948, 1958-59, 1962-63, 1973-77 എന്നീ സമയങ്ങളില്‍ അവിടെ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു. ഒരു വശത്ത് ഭീകരവാദികളേ അയച്ച് കാശ്മീരില്‍ വന്‍ അക്രമവും ഭീകരവാദപ്രവര്‍ത്തനങ്ങളും നടത്തുന്ന പാക്കിസ്ഥാന് വലിയ മനുഷ്യാവകാശധ്വംസനങ്ങളാണ് ബലൂചിസ്ഥാനില്‍ ചെയ്യുന്നത്.
ബലൂചിസ്ഥാനിലെ പ്രകൃതിവിഭവങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ചൈനയ്ക്ക് തീറെഴുതിയിരിയ്ക്കുകയാണ്. ഒട്ടേറെ അന്താരാഷ്ട്ര ഏജന്‍സികള്‍,യൂറോപ്യന്‍ യൂണിയനും ആമ്നെസ്റ്റി ഇന്റര്‍നാഷണലുമടക്കം ഈ മനുഷ്യാവകാശധ്വംസനത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ ഇറക്കിയിട്ടുണ്ട്. ഈ അവസരത്തിലാണ് ഫ്രീ ബലൂചിസ്ഥാന്‍ എന്ന സംഘടനയ്ക്ക് ഡല്‍ഹിയില്‍ ഓഫീസ് അനുവദിച്ചത്. ഇത്തരമൊരു നീക്കം ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാതിരുന്ന പാക്കിസ്ഥാന് വൃത്തങ്ങള്‍ ആശങ്കയോടെയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
Discussion about this post