ഡല്‍ഹി: ട്വിറ്ററില്‍ ഒരാളുടെ അഭ്യര്‍ഥനയും അതിന് മോദി ട്വീറ്റായി നല്കിയ മറുപടിയും വൈറലായി.
‘ഇടയ്ക്കിടെ ചിരിക്കണം’ എന്നായിരുന്നു മോദിയോട് ആരാധകന്റെ അഭ്യര്‍ത്ഥന. ‘അഭിപ്രായം പരിഗണിച്ചിരിക്കുന്നു’ എന്നാണ് പ്രധാന മന്ത്രി മറുപടി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ നടന്ന റാലിയെ മോദി അഭിസംബോധന ചെയ്തതുമായി ബന്ധപ്പെട്ടു വന്ന ട്വീറ്റിനാണ് മോദിയുടെ പ്രതികരണം.
Point taken. 🙂 https://t.co/xtFMxxO8M6
— Narendra Modi (@narendramodi) July 22, 2018
തന്റെ മരിച്ചുപോയ മുത്തച്ഛനോടൊപ്പം പ്രധാന മന്ത്രിയുടെ പ്രസംഗം കേട്ടിരുന്ന അനുഭവം പങ്കുവെച്ച ആളോട്, മുത്തച്ഛന്റെ മരണത്തില്‍ അനുശോചനമറിക്കാനും മോദി മറന്നില്ല.
Very sad to hear about your grandfather. My condolences in this sad hour. https://t.co/g4vv85LVzm
— Narendra Modi (@narendramodi) July 22, 2018
Discussion about this post