ഷോളയൂരില്‍ വനം മന്ത്രി കെ രാജുവിന്റെ കാര്‍ ഒറ്റക്ക് തടഞ്ഞ് കന്യാസ്ത്രീ. കനത്ത മഴയില്‍ ദുരിതം വിതച്ച ഷോളയാര്‍ മേഖലയില്‍ കാട്ടാന ശല്യംകൂടി രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തി പരാതി പറഞ്ഞത്.
ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസിയാണ് കന്യാസ്ത്രി. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. ഷോളയൂരില്‍ ക്ഷീരകര്‍ഷകസംഗമം ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രിയെ വേദിയിലേക്കുള്ള റോഡില്‍ വച്ച് സിസ്റ്റര്‍ റിന്‍സി തടഞ്ഞത്.
ഷോളയൂര്‍ അങ്ങാടിക്കടുത്ത് പ്രധാന റോഡരികിലാണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. അഞ്ച് തവണയാണ് കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തത്. ചുമരും കന്നുകാലിത്തൊഴുത്തും തകര്‍ത്തു. കപ്പ, തെങ്ങ് കൃഷികളും നശിപ്പിച്ചു.
Discussion about this post