ശശി തരൂര്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന് ആരോപണം. ഇന്ത്യയില്‍ മുസ്ലീമായി ജീവിക്കുന്നതിലും സുരക്ഷിതത്വം പശുവായി ജീവിക്കുന്നതാണ് എന്ന തരൂരിന്റെ പരാമര്‍ശമാണ് വിവാദത്തിലായത്. ദ പ്രിന്റ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രസ്താവന.
പ്രസ്താവനയിലൂടെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശശി തരൂര്‍ ശ്രമിക്കുകയാണ് എന്ന വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
നേരത്തെ തരൂരിന്റെ ‘ഹിന്ദു പാക്കിസ്ഥാന്’ പ്രയോഗവും വിവാദമായിരുന്നു. ഇതിന് ശേഷം നേതാക്കള്‍ സൂക്ഷിച്ച് വാക്കുകള്‍ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചു നിന്ന തരൂര്‍ കൂടുതല്‍ വിവാദമുണ്ടാക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയിരുന്നു.
‘ഹിന്ദു പാക്കിസ്ഥാന്’ പ്രയോഗത്തില്‍ കൊല്‍ക്കത്ത കോടതി തരൂരിനെതിരെ കേസെടുത്തിരുന്നു.
Discussion about this post